വിശാഖപട്ടണം:
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നു തുടക്കമാവും. മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആരംഭിക്കും. പരിക്കു പറ്റിയതിനെത്തുടർന്ന് ഇന്ത്യന്‍ താരം ബുംറ ഇത്തവണ മത്സരത്തിൽ നിന്നും വിട്ടുനിൽക്കും. ബുംറക്ക് പകരം ഉമേഷ് യാദവ് ആണ് ടീമില്‍ എത്തുക. കൂടാതെ പന്തിന് പകരം സാഹയാകും മത്സരിക്കുക. ടി20 പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ രണ്ടാം പര്യടനമാണിത്. വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ, 120 പോയിന്റ്റുമായി ചാമ്പ്യൻഷിപ്പില്‍ ഒന്നാമതാണ്. വിന്‍ഡീസ് പര്യടനത്തില്‍ ഇല്ലാതിരുന്ന രോഹിത് ശര്‍മ്മ ഈ പരമ്പരയില്‍ ഓപ്പണറായി ഇറങ്ങും. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ രോഹിത്തിനെ വിന്‍ഡീസ് പര്യടനത്തില്‍ ഉൾപ്പെടുത്താതിരുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.