Sat. Apr 27th, 2024
കൊച്ചി:

കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ല ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ് (24) എന്നിവരാണു ശനിയാഴ്ച രാത്രി കഞ്ചാവുമായി നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

ഇവര്‍ നിലവില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാരാണെന്നും പൊലീസ് അറിയിച്ചു. ആന്ധ്ര വിജയവാഡയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിച്ച കഞ്ചാവ്, മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *