Tue. Sep 23rd, 2025

കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.…

യുപിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ മൃതദേഹങ്ങള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കീറി കടിച്ചു തിന്നുന്ന വിഡിയോ പുറത്ത്. സാമൂഹിക മാധ്യമമായ എക്‌സിലാണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോ കണ്ട് യുപിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമര്‍ശിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍…

കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ല, അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കും; മന്ത്രി

  തിരുവനന്തപുരം: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അതിക്രമിച്ച കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അത്തരമൊരു നടപടിയെടുത്തതെന്നും സംഭവത്തെ…

‘ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവന നടത്തണം’; ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ

  തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് എഎ റഹീം പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നു. എന്നാൽ, പറയുന്നത് വസ്തുതാപരമാണോയെന്ന്…

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം ഏഴായി

  സൂറത്ത്: ഗുജറാത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ ആറോടെയാണ്…

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും സംവരണം അട്ടിമറിക്കാനുള്ള നീക്കം

  ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കുന്നില്ല. വരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിനുള്ള നീക്കവുമായി കാലിക്കറ്റ് സര്‍വകലാശാല. 21 അധ്യാപക തസ്തികകളിലേയ്ക്കാണ് സംവരണം വ്യക്തമാക്കാതെ സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല…

കോപ്പയില്‍ വീണ് മഞ്ഞപ്പട; ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്ക് വിജയം

  ലാസ് വെഗാസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ് സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു യുറഗ്വായുടെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ്…

Minister KN Balagopal Announces 10.88 Crore Honorarium for Anganwadi Workers

അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി ഹോണറേറിയം അനുവദിച്ചു

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിൽ 46…

Bharat Gopi Award Goes to Talented Malayalam Actor Salim Kumar

ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ്…

Bhole Baba Speaks Out on Hathras Tragedy Key Highlights

ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നല്‍കട്ടെ: ആൾ ദൈവം ഭോലെ ബാബ

ഹാത്റസ്: യുപിയിലെ ഹാത്റസിൽ പ്രാര്‍ഥനാചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ആൾ ദൈവം സുരാജ് പാല്‍ എന്ന ഭോലെ ബാബ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വഴിയാണ് ബാബ പ്രതികരിച്ചത്. എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന…