Mon. Dec 23rd, 2024

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വേണ്ടത്ര ചര്‍ച്ചകളും വോട്ടിംഗും ഇല്ലാതെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഡെല്‍ഹിയില്‍ ശക്തമായി തുടരുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമ്മേളനം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

യഥാര്‍ത്ഥത്തില്‍ കോവിഡിനെയാണോ ഡെല്‍ഹിയില്‍ ശക്തമായ കർഷക സമരത്തെയാണോ മോദി സർക്കാർ ഭയപ്പെടുന്നത്? കര്‍ഷക വിരുദ്ധമായ നിയമങ്ങളെക്കുറിച്ച് പാര്‍ലമെന്‍റില്‍ വീണ്ടും ചര്‍ച്ചയാകുന്നത് തടയുകയാണോ കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം? കോവിഡ് കാലത്തും മറ്റ് രാജ്യങ്ങളില്‍ പാര്‍ലമെന്‍റ് സമ്മേളനം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണോ? DNA വിശകലനം ചെയ്യുന്നു.