Wed. Jan 22nd, 2025

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ ഒരു ചര്‍ച്ചയും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പ്രശ്ന പരിഹാരത്തിന് നിയമം നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചുകൂടേ എന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

ഡെല്‍ഹി സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. കേരളവും നിയമസഭ വിളിച്ചുചേര്‍ത്ത് കര്‍ഷക വിരുദ്ധവും ഫെഡറലിസത്തെ തകര്‍ക്കുന്നതുമായ നിയമങ്ങള്‍ നടപ്പാക്കിലെന്ന് പ്രഖ്യാപിക്കണ്ടേ? കേന്ദ്ര സര്‍ക്കാരിന്‍റെ നിയമത്തെ എതിര്‍ക്കുന്ന ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് എതിര്‍പ്പ് രേഖപ്പെടുത്തണ്ടേ? DNA വിശകലനം ചെയ്യുന്നു.