Sun. Feb 23rd, 2025

ഇന്ത്യയിൽ ജനാധിപത്യം കുറച്ചധികമാണെന്നും കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കാന്‍ അതാണ് തടസമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൃഷി, തൊഴിൽ, കൽക്കരി, ഖനനം തുടങ്ങിയ മേഖലകളിൽ പരിഷ്കാരം നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തി വേണം. കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സ്വരാജ്യ മാഗസിന്‍ വേദാന്ത റിസോഴ്സസുമായി ചേര്‍ന്ന് നടത്തിയ വെബിനാറില്‍ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യം ആര്‍ക്കാണ് തടസം സൃഷ്ടിക്കുന്നത്? കാര്‍ഷിക നിയമങ്ങള്‍ പോലുള്ള പരിഷ്കാരങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് നടപ്പാക്കുന്നത്? ജനാധിപത്യത്തിന് പകരം കൂടുതല്‍ ശക്തമായ ഫാസിസ്റ്റ് അധികാരത്തിന് വേണ്ടിയാണോ അമിതാബ് കാന്ത് വാദിക്കുന്നത്? DNA ചര്‍ച്ച ചെയ്യുന്നു.