Fri. Nov 22nd, 2024

ഡെല്‍ഹിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തും. ശിലാസ്ഥാപനം ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിയില്‍ കേസ് നിലവിലിരിക്കെ സര്‍ക്കാര്‍ പുതിയ മന്ദിര നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ധൃതഗതിയില്‍ മുന്നോട്ടുപോകുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് 20000 കോടി രൂപ ചെലവിട്ട് സര്‍ക്കാര്‍ പുതിയ പാര്‍ലമെന്‍റ്  മന്ദിരം നിര്‍മിക്കുന്നത് അനാവശ്യവും ധൂര്‍ത്തുമാണെന്ന് ചൂണ്ടിക്കാട്ടി 60 മുന്‍ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നിര്‍മാണത്തെ എതിര്‍ത്തു. എന്നാല്‍ പുതിയ മന്ദിരത്തിന്‍റെ നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2022ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ആധുനിക രീതിയിലുള്ള പുതിയ പാര്‍ലമെന്‍റ് സമുച്ചയം രാഷ്ടത്തിന് സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

കോവിഡും ലോക്ഡൗണും രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന കാലത്ത് പുതിയൊരു പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് അത്യാവശ്യമാണോ? DNA പരിശോധിക്കുന്നു.