Mon. Dec 23rd, 2024

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം തുടങ്ങി. ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിന് പിന്നാലെ ഡിസംബര്‍ 10, 12 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

അധികാര വികേന്ദ്രീകരണവും പ്രാദേശിക വികസനവുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്ത് രാജിന്‍റെയും അടിസ്ഥാന തത്വങ്ങള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതും ഇതേ വിഷയങ്ങള്‍ തന്നെയാണ്.

പരസ്പരമുള്ള അഴിമതി ആരോപണങ്ങളും ചെളിവാരിയെറിയലിനും അപ്പുറത്ത് നാടിന്‍റെ വികസനവും ഒരു പ്രദേശവും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുന്നണികളും തയ്യാറാകുന്നില്ല. ഈ വിഷയമാണ് DNA ചര്‍ച്ച ചെയ്യുന്നത്.