Wed. Jan 22nd, 2025

ഡെല്‍ഹിയില്‍ ഒമ്പത് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും ഭാരത് ബന്ദ് നടത്തിയും സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെങ്കിലും ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

എന്നാല്‍ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുമോ? കര്‍ഷക സംഘടന പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. DNA വിശകലനം ചെയ്യുന്നു.