സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വനിത ജഡ്ജിമാരുടെ പ്രാതിനിധ്യക്കുറവാണ് ജുഡിഷ്യറി ‘ജെന്‍ഡര്‍ സെന്‍സിറ്റീവ്’ അല്ലാതാകാന്‍ മുഖ്യ കാരണമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍.
സുപ്രീം കോടതിയിലെ 34 ജഡ്ജിമാരില്‍ രണ്ട് പേര്‍ മാത്രമാണ് സ്ത്രീകള്‍. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും 1113 ജഡ്ജിമാരിൽ 80 സ്ത്രീകൾ മാത്രം. മണിപ്പൂർ, മേഘാലയ, പാറ്റ്ന, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് ഹൈക്കോടതികളിൽ ഒരു വനിത ജഡ്ജി പോലുമില്ല. ലൈംഗിക അതിക്രമ കേസ് പ്രതിയെ മധ്യപ്രദേശ് ഹൈക്കോടതി രാഖി കെട്ടി ജാമ്യം നൽകിയ കേസില്‍ നല്‍കിയ നിയമോപദേശത്തിലാണ് കെ കെ വേണുഗോപാലിന്‍റെ പരാമര്‍ശം. പ്രാതിനിധ്യമില്ലായ്മ എന്ന ഗൗരവമുള്ള പ്രശ്നമാണ് എജി മുന്നോട്ടുവെക്കുന്നത്.
ആദിവാസികളുടെയും ദലിതരുടെയും മുസ്ലിങ്ങളുടെയും പ്രാതിനിധ്യക്കുറവു മൂലമുള്ള ‘സോഷ്യല്‍ സെന്‍സിറ്റി’വിറ്റിയുടെ അഭാവവും ചര്‍ച്ച ചെയ്യേണ്ടതല്ലേ? DNA പരിശോധിക്കുന്നു.