Mon. Dec 23rd, 2024

ആറ് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്ലെത്തിച്ചിരിക്കുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയാണ് കര്‍ഷക സമരം.

പ്രതിപക്ഷ പാര്‍ട്ടികളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് കര്‍ഷകര്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമരത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരാണോ കര്‍ഷകര്‍? എന്‍ഡിഎ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മറ്റൊരു ജനകീയ പ്രതിപക്ഷമായി മാറുകയാണോ കര്‍ഷക സമരം? DNA അന്വേഷിക്കുന്നു.