Sun. Jan 5th, 2025
മുംബൈ:

 

നികുതി ഇളവുകളെക്കുറിച്ചുള്ള പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിലെ ഉണർവ് മുംബൈ സൂചികയെ 40,000 കടത്തി. സൂചിക 220 പോയിന്റ് ഉയർന്നാണ് ഇന്നലെ വൈകിട്ട് 40,000 കടന്നത്.

220.03 പോയിന്റ് ഉയർന്ന സൂചിക 40,051.87 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിലും ഇതേ ട്രെൻഡ് തുടർന്നു. 57.25 ഉയർന്ന നിഫ്റ്റി സൂചിക 11,844.10 ലാണ് ക്ലോസ് ചെയ്തത്.

എസ്ബിഐ, ടിസിഎസ്, ഐടിസി, ഭാരതി എയർടെൽ സൺ ഫാർമ, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ ഓഹരികൾ.