Sun. Dec 22nd, 2024
കൊച്ചി:

ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള പാന്റ് സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങൾക്ക് ദുബായിലെ പാരമ്പര്യ തനിമയാണ് പശ്ചാത്തലം. ഹെവി ചോക്കറാണ് ആക്സസറി. എബ്രോയ്‌ഡറിയുടെ സൗന്ദര്യവും വസ്ത്രത്തിലുണ്ട്. ബോൾഡ് മേക്കപ്പിൽ ശ്രദ്ധേയമാകുന്നത് കടുംചുവപ്പ് ലിപ്സ്റ്റിക് തന്നെ. നിഗൂഢ മുഖ ഭാവങ്ങളിൽ ഗാംഭീര്യം നിറയുന്ന പോസിലാണ് ചിത്രങ്ങൾ.

https://www.instagram.com/p/B4HO63UHTy4/?utm_source=ig_web_copy_link

 

ഫെസ്റ്റിവൽ മൂഡിലുള്ളതാണ് മഞ്ഞ ഔട്ട്ഫിറ്റ്. ഫ്ലോറൽ സൗന്ദര്യം നിറയുന്ന ദുപ്പട്ടയാണ് ഇതിന്റെ ഹൈലൈറ്റ്. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രശസ്ത സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ഷിൻഹാസ് അബു ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

https://www.instagram.com/p/B4FQsW6Hbvo/?utm_source=ig_web_copy_link