Sun. Dec 22nd, 2024

കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ സ്ലീവില്‍ കാപ് സ്ലീവും, പഫ് സ്ലീവും ട്രെന്‍ഡ് ആയി തുടരുന്നു.

 പഫ് സ്ലീവ്,  ത്രീ ഫോര്‍ത്ത് ആയി ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് പെറ്റല്‍ സ്ലീവും ഭംഗിയാണ്. സ്ലീവ് ലെസ്സും ചെയ്യാം. ബ്ലൗസിന്റെ ബോട്ടം ലൈനില്‍ പാവാടയുടെ ബോര്‍ഡര്‍ വെക്കുന്നതിന് പകരം  ഫ്രില്ലുകള്‍ വെക്കുന്നതാണ് പുതിയൊരു ട്രെന്‍ഡ്. ധാരാളം ചുരു ക്കുകളുള്ള  പാവാടകളായിരിക്കും കുട്ടികള്‍ക്ക് ഭംഗി. 

അംബ്രല കട്ടിലും ഫുള്‍ ഫ്‌ളെയറായും ഹാഫ് ഫ്‌ളെയറായും പാവാട തയ്ക്കാം. പാവാട പൊങ്ങിനില്‍ക്കാന്‍ ബലൂണ്‍ സ്‌കര്‍ട്ട് തയ്ക്കാം. അരയ്ക്ക് താഴോട്ടേക്ക് നീളുന്ന ഒരു ബെല്‍റ്റ് പോലെയും തുടര്‍ന്ന് നിറയെ ചുരുക്കും നല്‍കിയാണ് ബലൂണ്‍ സ്‌കര്‍ട്ട് വരുന്നത്. ലെയർ സ്‌കര്‍ട്ടായും പട്ടുപാവാട ഡിസൈന്‍ ചെയ്യാം.

 ടീനേജേഴ്‌സിനുള്ള പട്ടുപാവാടകളിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. സ്‌കര്‍ട്ടിന് നല്ല വീതിയുള്ള ബോര്‍ഡര്‍ നല്‍കും. നല്ല ബ്രൈറ്റ് കളറുകള്‍ ആവും  പൊതുവെ. ഫുള്‍ ഫ്‌ളെയര്‍ സ്‌കര്‍ട്ടുകളാണ് ടീനേജേഴ്‌സിന് താല്പര്യം. അഞ്ച് മീറ്റര്‍ പഴയ പട്ടുസാരി കൊണ്ടും പട്ടുപാവാട തയ്പ്പിക്കാനാവും.

 ബ്ലൗസിന് വേറെ സില്‍ക്ക് തുണിയെടുത്ത് നിലവില്‍ മാത്രം സ്‌കര്‍ട്ടിന്റെ ബ്രൊക്കേഡ് നല്‍കും. ഓര്‍ഗാന്‍സ കൊണ്ടുള്ള പാവാടകളാണ് മറ്റൊരു ട്രെന്‍ഡ്. ഇതിന്റെ കൂടെ ബ്രൊക്കേഡ് ബ്ലൗസ് ഭംഗിയായിരിക്കും. മ്യൂറല്‍ ചിത്രങ്ങള്‍ പട്ടുപാവാടയില്‍ ഇപ്പോഴും ട്രെന്‍ഡ്. ഇതിന്റെ കൂടെ ബ്രൊക്കേഡ് ബ്ലൗസ് ഭംഗിയായിരിക്കും. 

മ്യൂറല്‍ ചിത്രങ്ങള്‍ പട്ടുപാവാടയില്‍ ഇപ്പോഴും ട്രെന്‍ഡായി തുടരുന്നു. പഴയ മട്ടില്‍ മുഴുവന്‍ മ്യൂറല്‍ ചിത്രങ്ങള്‍ പട്ടുപാവാടയില്‍ ഇപ്പോഴും ട്രെന്‍ഡായി തുടരുന്നു. പഴയ മട്ടില്‍ മുഴുവന്‍ ചിത്രമായി നല്‍കുന്നതിന് പകരം മ്യൂറല്‍ ചെറുതായി (ഹാഫ് ഫിഗറായിട്ട്) നല്‍കുന്നതാവും നല്ലത്.