പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ – 44, അസോസിയേറ്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ് പ്രൊഫസര്‍ – 67 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: യുജിസി/ എഐസിടിഇ/ എന്‍സിടിഇ അല്ലെങ്കില്‍ പോണ്ടിച്ചേരി സര്‍വകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ് യോഗ്യതകള്‍ ഉള്ളവരായിരിക്കണം അപേക്ഷാര്‍ത്ഥികള്‍. വിവിധ പഠനവിഭാഗങ്ങളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
ശമ്പളം:
പ്രൊഫസര്‍: 1,44,200 – 2,18,200 രൂപ
അസോസിയേറ്റ് പ്രൊഫസര്‍: 1,31,400 – 2,17,100 രൂപ
അസിസ്റ്റന്റ് പ്രൊഫസര്‍: 57,700 – 1,82,400 രൂപ
www.pondiuni.edu.in/careers എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് അതാത് ഡിപ്പാര്‍ട്ട്‌മെന്റുകകളില്‍ അഭിമുഖമുണ്ടായിരിക്കും. നിയമനം സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷാ ഫീസ്:
എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഫീസില്ല. ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങള്‍ക്ക് 1000 രൂപ. ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങളില്‍പ്പെടുന്ന വനിതാ അപേക്ഷകര്‍ക്ക് 500 രൂപ.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in/careers കാണുക.