Wed. Jan 22nd, 2025

വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും, പരിശോധിക്കാനും പലരും മറന്നു പോകുന്നു. നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിനും വാഹന ഉടമയ്ക്കും ആയുസ്സ് കൂട്ടുന്നു. ചക്രപരിചരണത്തിന് ഇതാ ചില വഴികൾ ഇതാ.

കാറ്റ് പരിശോധന ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാല്‍ കാറ്റിന്റെ അളവ് കൃത്യമാണെന്ന് രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട്
ചക്രത്തില്‍ രേഖപ്പെടുത്തിയ കാലാവധി പ്രത്യേകം ശ്രദ്ധിക്കണം.

കാലാവധി കഴിഞ്ഞ ചക്രങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത്തരം ചക്രങ്ങള്‍ക്കു തേയ്മാനം സംഭവിച്ചില്ലെങ്കില്‍ക്കൂടി അവയുടെ കരുത്തും ബലവും നഷ്ടമായിട്ടുണ്ടാകും. അതുപോലെ തന്നെയാണ്
അലൈന്മെന്റ് പരിശോധന.

ചക്രങ്ങളുടെ അലൈന്മെന്റ് യഥാസമയം പരിശോധിക്കുക. അലൈന്‍മെന്‍റിലെ മാറ്റം ചക്രങ്ങളുടെ ആയുസും വാഹനത്തിന്റെ ഇന്ധന ക്ഷമതയും കുറയ്ക്കും. വാഹനത്തില്‍ കയറ്റാവുന്ന ഭാരം സംബന്ധിച്ചുള്ള നിര്‍മ്മാതാക്കളുടെ നിബന്ധന കൃത്യമായി തന്നെ പാലിക്കണം.

കൂടുതല്‍ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍, ചക്രത്തില്‍ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ ചക്രത്തില്‍ രേഖപ്പെടുത്തിയതിനെക്കാൾ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം.ചക്രങ്ങള്‍ പരസ്പരം മാറ്റിയിടുന്നത് ആയുസ്സ് കൂട്ടും. ഏകദേശം ഓരോ 12,000 കിലോമീറ്ററിനും 17,500 കിലോ മീറ്ററിനും ഇടയില്‍ ചക്രങ്ങള്‍ സ്ഥാനം മാറ്റിയിടാവുന്നതാണ്.

വലുപ്പവും നിലവാരവും വാഹനത്തിന് കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവുമുള്ള ചക്രങ്ങള്‍ മാത്രമേ ഘടിപ്പിക്കാവൂ. ഉന്നത നിലവാരമുള്ള ചക്രങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. വേഗപരിധി ചക്രങ്ങളില്‍ രേഖപ്പെടുത്തിയ വേഗപരിധി നിര്‍ബന്ധമായും പാലിക്കുക. ഇതൊക്കെ പാലിക്കുകയാണെങ്കിൽ ടയറുകളുടെ ആയുസും, ഉടമസ്ഥരുടെ ആയുസും വർദ്ധിക്കും.