Fri. Jul 25th, 2025
ചെന്നൈ:

കൂടങ്കുളത്ത്, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻ‌പി‌സി‌ഐഎൽ) ഉടമസ്ഥതയിലുള്ള 1,000 മെഗാവാട്ടിന്റെ രണ്ടാമത്തെ ആണവോർജ്ജ യൂണിറ്റ് ശനിയാഴ്ച വൈദ്യുതി ഉൽപ്പാദനം നിർത്തിയതായി പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (പിഒഎസ്‌ഒസിഒ) അറിയിച്ചു.

എസ്‌ജി ലെവൽ കുറവായതിനാൽ ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് ആറ്റോമിക് പവർ പ്ലാന്റ് ഉത്പാദനം നിർത്തിവച്ചത്.

പ്രസ്തുത യൂണിറ്റിൽ ഉത്പ്പാദനം എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.

റഷ്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച രണ്ട് പവർ പ്ലാന്റുകളാണ് എൻ‌പി‌സി‌ഐഎല്ലിന്റെ ഉടമസ്ഥതയിൽ കൂടങ്കുളം ആണവ നിലയത്തിലുള്ളത്.