Wed. Jan 22nd, 2025
ഹരാരേ:

ശക്തമായ വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു. മരണ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തങ്ങൾ രാജ്യത്തെ പ്രമുഖ ഗെയിം പാർക്കുകളിൽ ആരംഭിച്ചു.

യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ മന പൂൾസ് നാഷണൽ പാർക്കിലെ എല്ലാ നീരുറവകളും വറ്റി വരണ്ടതായി ഒരു ചാനെൽ റിപ്പോർട്ട് ചെയ്തു.

“ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാല് ആനകുട്ടികളെ ഞങ്ങൾ കണ്ടു. വന്യജീവികൾക്കു കഴിക്കുവാനിടെ ആഹാരമില്ല. ഇത് വിശ്വസിക്കുവാൻ പ്രയാസമുള്ളയൊന്നാണ്.” സഫാരി ഓപ്പറേറ്ററും പുതിയ “ഫീഡ് മന” ഓപ്പറേഷന്റെ കോർഡിനേറ്ററുമായ ഡേവ് മക്ഫാർലാൻഡ് പറഞ്ഞു.

പ്രാദേശികമായും അന്തർദേശിയമായും പ്രശസ്തിയുള്ള പാർക്ക് ഏകദേശം 2000 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നു, ആയതിനാൽ തന്നെ എത്ര മൃഗങ്ങൾ ഇതുവരെ മരിച്ചു എന്നത് കണ്ടത്തുക ശ്രമകരമായ ഒന്നാണ്.

സിംബാബ്‌വേയിലും തെക്കൻ ആഫ്രിക്കയിലും കഴിഞ്ഞ വർഷങ്ങളെക്കാളും വളരെ കുറച്ചു മഴ മാത്രമാണ് ലഭിച്ചത്. 50 ലക്ഷത്തിലധികം ജനങ്ങൾക്ക്‌ അടുത്ത വിളവെടുപ്പ് കാലമായ ഏപ്രിലിന് മുൻപേ ആയി ഭക്ഷണ സാമഗ്രികൾ ആവശ്യമായി വരും.

കനത്ത ചൂടിന്റെ ബുദ്ധിമുട്ടുകൾ ആനകളും അനുഭവിക്കുകയാണ്, കുട്ടിയാനകളാണ് കൂടുതൽ അനുഭവിക്കുന്നത്. വലിയ ആനകൾ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുവാൻ പാടുപെടുന്നു.

“കൂട്ടമായി പോകാതെ ഇപ്പോൾ ഒറ്റക്ക് ഒറ്റക്കാണ് പശുക്കൾ ഭക്ഷണം തേടി നടക്കുന്നത്, കുറഞ്ഞത് 200 മീറ്ററെങ്കിലും ഒരു ദിവസം അവ നടക്കുന്നു, ‘അമ്മ മുന്നിൽ നടക്കുമ്പോൾ ആനകുട്ടികൾ പിന്നിലെ പോകും. ചില സമയങ്ങളിൽ അവയ്ക്കു വഴി തെറ്റും പക്ഷെ തേടി വരുന്ന അമ്മക്ക് കുട്ടിയെ കണ്ടു പിടിക്കുവാൻ പലപ്പോഴും സാധിക്കുന്നില്ല.” മക്ഫാർലാൻഡ് പറഞ്ഞു.

“കൂട്ടം തെറ്റി പോയ അഞ്ചു ആനകുട്ടികളെ ഇതുവരെ രക്ഷിച് ഹരാരെയിലെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്”

മൃഗ ഡോക്ടർമാരും, സന്നദ്ധ പ്രവർത്തകരും, സഹായ ദാതാക്കളുമുൾപ്പെടുന്ന “ഫീഡ് മന” എന്ന സംഘടന കഴിഞ്ഞ ആഴ്ചകളിലായി ഏകദേശം 30 ടൺ ബെയ്ൽ പുല്ലു ഗെയിം പാർക്കിന്റെ പ്രദേശത്തു എത്തിച്ചു കഴിഞ്ഞു.

മഴ പെയ്യുവാൻ ഇനിയും 6 തൊട്ടു 8 ആഴ്ചകൾ വരെയെടുക്കും. വന പ്രദേശത്തിന്റെ 40 കിലോമീറ്റർ ചുറ്റളവിൽ ഇനിയും പുല്ലുള്ള സ്ഥലങ്ങളുണ്ട്.