Mon. Dec 23rd, 2024

കൊച്ചി:

അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കൊല്ലം), ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, അമരാവതി (ആന്ധ്രപ്രദേശ്) ക്യാംപസുകളിലെ ബിടെക് പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 12 ആം ക്ലാസിലെ പരീക്ഷയ്ക് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കു മൊത്തം 60%, ഇവയിലോരോന്നിനും 55% ക്രമത്തിലെങ്കിലും മാർക്ക് വേണം. 2020 ജെഇഇ മെയിനിലെയോ അമൃതയുടെ ടെസ്റ്റിലെയോ റാങ്കിന്റെ ബലത്തിൽ പ്രവേശനം കിട്ടും. ഈ 2 പരീക്ഷകളിലെ സ്കോർ നോക്കി യഥാക്രമം 30%, 70% സീറ്റുകളിലേക്ക് പ്രവേശനം നൽകും. ഇവയിലൊരു പരീക്ഷ വിദ്യാർഥിക്കു തിരഞ്ഞെടുക്കാം.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള അമൃത എൻട്രൻസ് പരീക്ഷ (എഇഇഇ) ഏപ്രിൽ 23 – 27 വരെ. 5 ദിവസം, 3 സ്ലോട് വീതം. സ്ലോട് ബുക്കിങ് 2020 ഏപ്രിൽ 6 മുതൽ 10 വരെ. തമിഴ്നാട്ടിൽ മാത്രം കടലാസും ‌പേനയും ഉപയോഗിച്ചുള്ള ടെസ്റ്റ് മേയ് രണ്ടിന്. മാത്‌സിന് 40, ഫിസിക്‌സിനും കെമിസ്ട്രിക്കും 30 വീതം എന്നിങ്ങനെ ആകെ100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണു രണ്ടര മണിക്കൂർ നേരത്തെ എഇഇഇയിൽ. കാൽക്കുലേറ്റർ അനുവദിക്കില്ല.എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ & കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, കംപ്യൂട്ടർകംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഇലക്ട്രിക്കൽ & കംപ്യൂട്ടർ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് ശാഖകളുണ്ട്. കേരള എൻട്രൻസ് പരീക്ഷ വഴി പ്രവേശനം കിട്ടുന്ന പ്രോഗ്രാമുകളിൽ നിന്നു വ്യത്യസ്തമായവയും ഇതിൽപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് :  www.amrita.edu/admissions/btech-2020

ഫോൺ: 1800 425 90009.

ഇ–മെയിൽ: btech@amrita.edu…