Fri. Nov 22nd, 2024
ലോസ് ആഞ്ചൽസ്:

 

നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ, സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കാട്ടുതീ പടർന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോട് മാറിതാമസിക്കാൻ ഭരണകൂടം ഉത്തരവിട്ടു.

ശക്തമായ കാറ്റു വീശുന്നതിനാലാണ്, തീ പടര്‍ന്നു പിടിക്കുന്നത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയിൽ കത്തിയെരിഞ്ഞു നശിച്ചിട്ടുണ്ട്. റോഡുകളും പ്രധാന ഹൈവേകളും അടച്ചിട്ടു.

500 അ​ഗ്നിശമന സേനകള്‍ ചേർന്ന് എയർ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോ​ഗിച്ച് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, ആളുകൾ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവുമാണ് തീ പടർന്നുപിടിക്കാൻ കാരണമാകുന്നതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.