Sun. Dec 22nd, 2024
ന്യൂഡൽഹി:

 
പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത, ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി (എസ് എ ആർ ഗീലാനി), വ്യാഴാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ശ്വസനസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.

പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് 2001 ൽ ഗീലാനിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2003 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ഗീലാനിയ്ക്ക് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. ഡൽഹി സർവകലാശാലയിലെ സാക്കിർ ഹുസൈൻ കോളേജിൽ, അറബിയാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്.

ഫെബ്രുവരി 2016-ൽ ന്യൂഡൽഹിയിലെ ഒരു പരിപാടിയിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റവും മറ്റു കുറ്റങ്ങളും ആരോപിച്ച് ഗീലാനിയെ അറസ്റ്റു ചെയ്തിരുന്നു.