Mon. Dec 23rd, 2024
ലഖ്‌നൗ:

 
മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ ഉത്തർപ്രദേശ് പോലീസ് തീരുമാനിച്ചു. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ്
മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചത്.

“പോലീസുകാർ അവരുടെ പ്രദേശത്തെ മുതിർന്ന പൗരന്മാരുടെ വീടുകൾ സന്ദർശിക്കുകയും, അവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, രേഖപ്പെടുത്തുകയും അതൊക്കെ ഞങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.

ഏതെങ്കിലും മുതിർന്ന പൗരന് പെട്ടന്ന് ആവശ്യത്തിനായി അടിയന്തിര നമ്പർ‌ 112 ലേക്ക് വിളിക്കുകയാണെങ്കിൽ‌, ഇവരുടെ എല്ലാ വിശദവിവരങ്ങളും,  ഉടൻ‌ തന്നെ സംസ്ഥാന പോലീസ് ഡയറക്ടർക്ക് (ഡി‌ജി‌പി) അറിയാൻ സാധിക്കുകയും ഉടനടി നടപടിയെടുക്കുകയും ചെയ്യും,

വിളിച്ചയാൾ നൽകിയ പരാതി ഉടൻ തന്നെ രജിസ്റ്റർ ചെയ്യുകയും, സ്വീകരിച്ച നടപടിയെക്കുറിച്ച് അപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.
മുതിർന്ന പൗരന്മാരുടെ വീടുകൾ പതിവായി സന്ദർശിക്കാനും, അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനും പോലീസ് സ്റ്റേഷനുകളിലെ  ഉദ്യോഗസ്ഥരോട് ഇതിനായി ആവശ്യപ്പെടും.

ഇത് കമ്മ്യൂണിറ്റി പോലീസിന് പ്രായമായവരിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുകയും ചെയ്യും.അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ 2.4 ലക്ഷം മുതിർന്ന പൗരന്മാർ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ അസീം അരുൺ പറഞ്ഞു.

“ചില ആളുകൾ ഒന്നിലധികം തവണ വിളിച്ച്, അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് പറയുന്നുണ്ട്‌.  ഇത്തരം കേസുകൾ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ച് അതിനുവേണ്ട നടപടികൾ എടുക്കുമെന്നും,” അദ്ദേഹം പറഞ്ഞു.