Sun. Dec 22nd, 2024
ദുബായ്:

വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ മാത്രം വിവിധ പ്രൊഫഷണൽ, വാണിജ്യ, വ്യാവസായിക, ടൂറിസം പ്രവർത്തനങ്ങൾക്കായി 4,057 പുതിയ ലൈസൻസുകൾ നൽകിയിരുന്നു.

ഡിഇഡിയിലെ ബിസിനസ് രജിസ്ട്രേഷൻ, ലൈസൻസിംഗ് മേഖലയുടെ കണക്കനുസരിച്ച്, പുതിയ ലൈസൻസുകളിൽ 65.2 ശതമാനം പ്രൊഫഷണൽ മേഖലയിലും, 33.2 ശതമാനം വാണിജ്യ രംഗത്തും, 1.2 ശതമാനം ടൂറിസവുമായി ബന്ധപ്പെട്ടതും 0.4 ശതമാനം വ്യവസായ മേഖലയിലുമാണ്. ഇത്രയും കൂടുതൽ സംഭരംഭങ്ങൾ തുടങ്ങിയത് മൊത്തം 12,102 ജോലി സാധ്യതകൾ തുറക്കുവാൻ കാരണമായി തീർന്നു.

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ബ്രിട്ടൺ, ചൈന, ജോർദാൻ, സൗദി, സുഡാൻ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ലൈസൻസ് സ്വന്തമാക്കിയതിന് മുന്നിൽ നിൽക്കുന്നത്.

ഓരോ ലൈസൻസ് വിഭാഗത്തിലും അവയുടെ അക്കങ്ങളും വിതരണവും ഉൾപ്പെടെ പ്രതിമാസ അടിസ്ഥാനത്തിൽ സുപ്രധാന ഡാറ്റ നൽകുകയും ദുബായിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഡിഇഡിയുടെ ബിസിനസ് മാപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോം സെപ്റ്റംബർ മാസത്തിൽ മാസം മാത്രം 30,523 ബിസിനസ് റെജിസ്ട്രേഷനും ലൈസെൻസിങ്ങും പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്തു.