Wed. Jan 22nd, 2025
ലണ്ടൻ:

 
ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഏതു ഇടപാടിനെയും വീറ്റോ ചെയ്യുവാനുള്ള അധികാരം ഡിയുപിക്ക് ഉണ്ടെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

“സർക്കാരിന്റെ എല്ലാ വിഷയങ്ങളിലും ഞങ്ങൾ ഇടപെടാറും ചർച്ച ചെയ്യാറുമുണ്ട്. പക്ഷെ കൊണ്ടിവന്നിരിക്കുന്ന മാറ്റങ്ങൾ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല അതുപോലെ തന്നെ, VAT നടപ്പാക്കുന്നതിൽ വ്യക്തത കുറവുണ്ട്. സാമ്പത്തികവും വടക്കൻ അയർലൻഡിന് വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം യുകെയുടെ സാമ്പത്തികവും ഭരണഘടനാപരവുമായ സമഗ്രത സംരക്ഷിക്കുന്ന വിവേകപൂർണ്ണമായ ഒരു കരാർ നേടുന്നതിനായി ഞങ്ങൾ സർക്കാരുമായി തുടർന്നും പ്രവർത്തിക്കും.” ഡിയുപി നേതാവ് പറഞ്ഞു.

പ്രഖ്യാപനത്തിനു ശേഷം പൗണ്ടിന്റെ മൂല്യം .5 ശതമാനം താഴ്ന്നു. പാർലമെന്ററി ഭൂരിപക്ഷം നേടാനുള്ള പ്രധാനമന്ത്രിയുടെ പരിശ്രമത്തിനു ഡിയൂപി യുടെ സമ്മതം നിർണായകമാണ്. വടക്കൻ അയർലൻഡും സ്വതന്ത്ര അയർലൻഡും തമ്മിലുള്ള അതിർത്തി എങ്ങനെ നിലനിർത്താം എന്നത് ബ്രെക്സിറ്റ് ചർച്ചകളിലെ പ്രധാന പ്രശ്നമാണ്.

അടുത്ത രണ്ട് ദിവസങ്ങളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിൽ കരാർ അംഗീകരിക്കാമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി.
“നിലവിൽ ഒരു കരാറും ഇല്ലെന്നും എന്നാൽ കരാർ കണ്ടെത്താൻ യൂറോപ്യൻ യൂണിയൻ അവസാന നിമിഷം വരെ ശ്രമിക്കുമെന്നും,” ഉച്ചകോടിക്ക് മുമ്പ് സംസാരിച്ച ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഏതൊരു കരാറും സാധ്യമാകുന്നതിനു പാർലമെന്റിന്റെ അനുവാദം അനിവാര്യമാണ്.