Sun. Dec 22nd, 2024
ന്യൂ ഡൽഹി:

 

മുൻ ധനമന്ത്രി പി. ചിദംബരം,  മകൻ കാർത്തി ചിദംബരം എന്നിവരുൾപ്പെട്ട ഐ‌എൻ‌എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പീറ്റർ മുഖർജി, പി ചിദംബരം, കാർത്തി ചിദംബരം, കാർത്തിയുടെ അക്കൗണ്ടന്റ് ഭാസ്‌കർ, ചില ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ 14 പേരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം.

ഐ‌എൻ‌എക്സ് മീഡിയ, ചെസ് മാനേജ്‌മെന്റ്, എ‌എസ്‌സി‌എൽ എന്നീ കമ്പനികളുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ദ്രാനി മുഖർജിയുടെ മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈ ജയിലിൽ കഴിയുന്ന പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവരാണ് പി ചിദംബരത്തെയും  മകൻ കാർത്തി ചിദംബരത്തെയും   കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2017 ൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസും ചിദംബരത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്തിരുന്നു.