Fri. Nov 22nd, 2024
സോഫിയ:

 
യൂറോപ്യൻ യോഗ്യത മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച ബൾഗേറിയൻ ഫുട്ബോൾ അസോസിയേഷൻ മേധാവിയോട് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു.

ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റായ ബൊറിസ്ലാവ് മിഹായ്‌ലോവിനാണ് പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശം ലഭിച്ചത്.

ഇന്നലെ ബൾഗേറിയൻ ഫുട്ബോളിനുതന്നെ ലജ്ജാകരമായ പ്രവൃത്തി ചെയ്ത ബൊറിസ്ലാവ് മിഹായ്‌ലോവ്, ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത്നിന്ന് രാജിവയ്ക്കുന്നത് വരെ ബിഎഫ്‌യുവിന് സാമ്പത്തിക സഹായമടക്കം നിഷേധിക്കുമെന്നായിരുന്നു ബോറിസോവിന്റെ പ്രസ്താവന.

മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും ആതിഥേയരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം കാരണം കളി രണ്ടു തവണ നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു.

അതെ സമയം, മിഹായ്‌ലോവ് രാജിവയ്ക്കണമെന്ന തീരുമാനം മികച്ചതാണെന്ന് ഇംഗ്ലീഷ്  ടീം ഫോർവേഡ്, റഹീം സ്‌റ്റെർലിംഗ്‌ ട്വീറ്റ് ചെയ്തു.