Thu. Apr 24th, 2025
സ്റ്റോക്ക്ഹോം:

തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനായ എംഐടി പ്രഫസർ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്‌ളോ, സഹപ്രവർത്തകൻ മൈക്കിൾ ക്രമർ എന്നിവർക്ക് ലഭിച്ചു. ലോക ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പഠനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ദമ്പതികൾ എന്ന പ്രത്യേകതയും ഈ വർഷത്തെ നോബൽ പുരസ്കാരത്തിനുണ്ട്.

1961 ൽ മുംബൈയിൽ ജനിച്ച ബാനർജി, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം ഇപ്പോൾ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നു. നൊബേൽ സമ്മാനം നേടുന്ന രണ്ടാമത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ വനിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എസ്തേർ ദഫ്‌ളോ.