Wed. Jan 22nd, 2025
മുംബൈ:

 
സംഗീത പ്രതിഭയായ എ ആർ റഹ്മാൻ, ബൂസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Busan International Film Festival- BIFF) തത്സമയ സംഗീത പരിപാടി അവതരിപ്പിക്കും. കൂടാതെ, അദ്ദേഹം നിർമ്മിച്ചതും, തിരക്കഥയിൽ പങ്കാളിത്തം വഹിച്ചതുമായ “99 സോങ്സ് (99 Songs)” എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

“ചലച്ചിത്രകുതുകികളുടെ ഈ അതിശയകരമായ ഒത്തുചേരലിൽ ഭാഗമാകാൻ കഴിഞ്ഞതിലും, ഞങ്ങളുടെ സിനിമ ഇവിടെ അരങ്ങേറുന്നതിലും എനിക്ക് ആഹ്‌‌ളാദമുണ്ട്. ഈ സിനിമയുടെ സംഗീതം വളരെ പ്രത്യേകതയുള്ളതാണ്. അതിന്റെ കഥയുടെ അവിഭാജ്യഘടകവുമാണ്. അതുതന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ, ഈ സവിശേഷ അവസരത്തിൽ, സിനിമ അരങ്ങേറുന്നതിനുമുൻപു തന്നെ അതിന്റെ സംഗീതം കാഴ്ചവയ്ക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.” റഹ്മാൻ പറഞ്ഞു.

മ്യൂസിക്കൽ റൊമാൻസ് ചിത്രമായ 99 സോങ്സ്, ബൂസാൻ ചലച്ചിത്രമേളയിൽ ഒക്ടോബർ 9 നു പ്രദർശിപ്പിക്കും. വിശ്വേശ് കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പുതുമുഖതാരം എഹാൻ ഭട്ടിനൊപ്പം പ്രമുഖ അഭിനേത്രി മനീഷ കൊയ്‌രാളയും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *