25.2 C
Kochi
Monday, July 22, 2019
Home Tags നരേന്ദ്ര മോദി

Tag: നരേന്ദ്ര മോദി

മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന; തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ച മുഹമ്മദ് മുഹ്‍സിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. പ്രധാനമന്ത്രി...

മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വാജ്പേയിയുടെ വിലാപയാത്ര

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബിജെപി അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമായി. 2018 ഓഗസ്റ്റ് 16ന് അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയുടെ വിലാപയാത്രയാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ പിന്തുടരുന്ന...

മോദിക്ക് ഗോ ബാക്ക് വിളിച്ച് അസ്സമിലെ പേപ്പര്‍ മില്‍ തൊഴിലാളികള്‍

സില്‍ച്ചാര്‍ (ആസാം) : 17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 'ഗോ ബാക്ക് ' മുദ്രവാക്യമുയര്‍ത്തി അടച്ചുപൂട്ടിയ പേപ്പര്‍ മില്‍ കമ്പനിയിലെ തൊഴിലാളികള്‍. അസ്സമില്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് മേല്‍ക്കോയ്മയുള്ള സില്‍ച്ചാര്‍ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തിയത്. ഏപ്രില്‍ 18-നാണ് ആസ്സമിലെ ഡിഫു(സ്വയം ഭരണ...

അനിൽ അംബാനിയുടെ ഫ്രഞ്ച് കമ്പനിക്കു വൻ നികുതിയിളവ് ; റഫാൽ കരാറിന് പിന്നാലെ നടന്ന ഈ നടപടിയിലും...

ന്യൂ​ഡ​ൽ​ഹി: റഫാൽ കരാറിന്റെ പേരിൽ വിവാദത്തിലായ വ്യവസായി അനിൽ അംബാനിയുടെ ഫ്രാൻസിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള "റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്" എന്ന കമ്പനിയ്ക്ക് 143.7 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ നി​കു​തി ഫ്രഞ്ച് സർക്കാർ ഇളവ് ചെയ്തതായി റിപ്പോർട്ട്. ഫ്ര​ഞ്ച് പ​ത്രം ’ലെ ​മോ​ണ്‍​ഡേ’ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പാ​ർ​ട്ട് ചെ​യ്ത​ത്....

വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണു ലഭ്യമായ വിവരം.പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ...

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക്156 മുന്‍ സൈനികരുടെ കത്ത്

  ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍ സൈനികരുടെ കത്ത്. സൈന്യത്തേയും, സൈനീക ചിഹ്നങ്ങളേയും, വസ്ത്രങ്ങളും, വ്യക്തികളേയും രാഷ്ട്രീയ നേട്ടത്തിനായി ഏതെങ്കിലും പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും...

ലാത്തൂരില്‍ സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രസംഗം; മോദിയുടേത് ച​ട്ട​ലം​ഘ​ന​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ര്‍​ത്ഥിച്ചത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍. ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്....

സൈന്യത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബി.ജെ.പിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്....

വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് അയ്യാകണ്ണ് പിന്മാറി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് അയ്യാകണ്ണ് പിന്മാറി. താനും 111 കര്‍ഷകരും മോദിക്കെതിരെ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണു പിന്മാറ്റം. അതേസമയം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് സി.​എ​സ്....

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

  ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്‍റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. കരാറുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കും. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ...