Sun. Nov 17th, 2024

ഗോവ: പരീക്കറിന്റെ പനജി നിയമസഭാസീറ്റ് കോൺഗ്രസ് നേടിയെടുത്തു

പനജി: 25 വർഷത്തോളം ബി.ജെ.പിയുടേതായിരുന്ന പനജി നിയമസഭ സീറ്റ്, ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് കരസ്ഥമാക്കി. ആ മണ്ഡലത്തിലെ എം.എൽ.എയും, ഗോവ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ പരീക്കറുടെ മരണത്തിനു ശേഷമാണ് അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിദ്ധാർത്ഥ് കുംൿലീകർ ആയിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി. അത്താനാസിയോ മൊൺസേരാത്ത്…

തിരഞ്ഞെടുപ്പിൽ വിജയം നേടിയവരെ അഭിനന്ദിച്ച് മമത ബാനർജി

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാവരേയും, പേരെടുത്തുപറയാതെ തന്നെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചു. പക്ഷേ, തോറ്റവരെല്ലാം തന്നെ യഥാർത്ഥത്തിൽ തോറ്റവരല്ലെന്നും പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി 19 സീറ്റിലും.…

രാഹുൽ വയനാട്ടിൽ മുന്നേറ്റം തുടരുന്നു

വയനാട്: രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിലേക്കു കുതിക്കുന്നു. കേരളത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഒരു സ്ഥാനാർത്ഥിയും നേടാത്ത ഭൂരിപക്ഷമാണ് രാഹുൽ കരസ്ഥമാക്കിയിരിക്കുന്നത്. 56 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 392912 വോട്ടാണ് ലഭിച്ചത്. നിലവില്‍ 244648 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ മുന്നേറുന്നത്.

എറണാകുളം: ഹൈബി ഈഡൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിൽ

എറണാകുളം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നു. ബി.ജെ.പി. സ്ഥാനാർത്ഥി അൽ‌ഫോൻസ് കണ്ണന്താനവും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാജീവും ആണ് ഹൈബി ഈഡന്റെ മുഖ്യ…

മണിപ്പൂരിൽ ഒരു സീറ്റിൽ നാഗ പീപ്പിൾസ് ഫ്രന്റ് മുന്നിൽ

ഇം‌ഫാൽ: മണിപ്പൂരിലെ ആകെയുള്ള രണ്ട് ലോക്സഭ മണ്ഡലങ്ങളിൽ ഒന്നിൽ ബി.ജെ.പിയും മറ്റേതിൽ നാഗ പീപ്പിൾസ് ഫ്രന്റും മുന്നിട്ടു നിൽക്കുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സാണ് 2 സീറ്റിലും വിജയിച്ചത്.

ത്രിപുരയിൽ രണ്ടു സീറ്റിലും ബി.ജെ.പി. മുന്നിൽ

അഗർത്തല: ത്രിപുരയിലെ രണ്ടു ലോക്സഭ സീറ്റിലും ബി.ജെ.പി. സ്ഥാനാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. സ്ഥാനാർത്ഥിയായ പ്രതിമ ഭൌമിക് വെസ്റ്റ് ത്രിപുര ലോക്സഭ സീറ്റിലും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രേബതി ഈസ്റ്റ് ത്രിപുര സീറ്റിലും മുന്നിലാണ്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലും…

ആസാം: ബി.ജെ.പി. മുന്നിൽ

ഗുവാഹത്തി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ആസ്സാമിലെ 14 ലോക്സഭ സീറ്റിലെ 9 എണ്ണത്തിൽ ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. ആസാം ഗണ പരിഷത്ത് 2 സീറ്റിലും മുന്നിൽ നിൽക്കുന്നു.

കുഞ്ഞാലിക്കുട്ടി മുന്നിൽത്തന്നെ

പൊന്നാനി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഒരുലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിലാണ്. സംസ്ഥാനത്തുടനീളം യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ് മുന്നിൽ നിൽക്കുന്നത്.

ഒഡീഷയിൽ ബി.ജെ.ഡി. മുന്നേറ്റം

ഭുവനേശ്വർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഒഡീഷയിൽ ബിജു ജനതാദൾ സ്ഥാനാർത്ഥികൾ 12 സീറ്റിലും, ബി.ജെ.പി. സ്ഥാനാർത്ഥികൾ 9 സീറ്റിലും മുന്നിട്ടു നിൽക്കുന്നു.

ഉത്തർപ്രദേശിലും ബി.ജെ.പി. മുന്നേറ്റം

ലക്നൌ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റിൽ 58 ലും ബി.ജെ.പി. മുന്നിൽ നിൽക്കുന്നു. ബി.എസ്.പി, എസ്. പി സഖ്യം 19 സീറ്റിൽ മുന്നിൽ നിൽക്കുന്നു.