ഹൈദരാബാദ്:
ഉസ്മാനിയ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വേറിട്ട പ്രതിഷേധം. തലയിൽ ഹെൽമെറ്റ് ധരിച്ചാണ് പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ തലയിൽ ഫാൻ വീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടർന്നായിരുന്നു സംഭവം.
ആശുപത്രിയിൽ ഫാൻ പൊട്ടി വീഴുന്നത് പതിവാണെന്നും ഇതുവരെ രോഗികൾക്കും ഡോക്ടർമാർക്കും പരുക്ക് ഏല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നുമാണ് ജൂനിയർ ഡോക്ടർമാർ പറയുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം. അധികൃതർ മൗനം പാലിക്കുക തന്നെ ചെയ്യും.
ഇതിനെതിരെയാണ് വ്യത്യസ്തവും സമാധാനപരവുമായി പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറയുന്നു.
സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ ചേർന്ന് ആശുപത്രി സൂപ്രണ്ടിന് മെമ്മോറാണ്ടം സമർപ്പിച്ചു. രോഗികളുടെ പരിചരണത്തെയും ചുമതലകൾ നിർവഹിക്കുന്നതിനും തടസമാകുന്നുവെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു.