Sun. Feb 23rd, 2025
കൊച്ചി:

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു ( കെഎംആർഎൽ ) കൈമാറി. ഇവയുടെ നിർമാണത്തിനു രൂപീകരിച്ച കേരള റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിനു ( കെആർടിഎൽ ) തിരുവനന്തപുരത്തെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണച്ചുമതലയാവും ഇനി. മെട്രോ പദ്ധതികൾ എല്ലാം ഒരു ഏജൻസിക്കു കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണു ചുമതല മാറ്റം.

രണ്ടു മെട്രോകളും കേന്ദ്രാനുമതിക്കായി ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്ന കാര്യത്തിൽ ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഒന്നാം നിര നഗരങ്ങളിൽ മാത്രം മെട്രോയും ഇടത്തരം നഗരങ്ങളിൽ മെട്രോ ലൈറ്റും എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം.