Mon. Dec 23rd, 2024

ന്യൂഡൽഹി:

യുപിയിൽ അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 40% വനിതകളായിരിക്കുമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ചരിത്രപരമായ തീരുമാനമാണിതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളാകാൻ താൽപര്യമുള്ള വനിതകൾക്ക് അടുത്ത മാസം 15 വരെ തന്നെ സമീപിക്കാമെന്നും താൻ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

കഴിവ് പരിഗണിച്ചാവും വനിതകളെ സ്ഥാനാർത്ഥികളാക്കുക. ജാതി രാഷ്ട്രീയത്തിനപ്പുറത്തേക്ക് രാജ്യം ഉയരണം. ഇതൊരു തുടക്കമാണ്. 

40 ശതമാനത്തിനു മുകളിൽ പ്രാതിനിധ്യം നൽകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹം. വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണു നടപടി. നേതാക്കളുടെ ഭാര്യമാരും പെൺമക്കളും സ്ഥാനാർഥികളാകുന്നതിനോട് എതിർപ്പില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.