Mon. Dec 23rd, 2024
കാട്ടാക്കട (തിരുവനന്തപുരം):

കെ എസ്ആ ര്‍ ടി സി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്​സ്​ പത്ത് വര്‍ഷം തികയും മുമ്പ്​ തന്നെ തകര്‍ച്ച നേരിട്ടുതുടങ്ങി. മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്‍റെ പ്രധാന ചുമര്‍ ഉള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്​.

കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി കാണിച്ച്​ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. നിർമാണത്തിലെ ക്രമക്കേടും അറ്റകുറ്റപ്പണികളും നടക്കാതായോടെ കെട്ടിടം അപകടാവസ്ഥയിലേക്ക്​ നീങ്ങുകകയാണെന്ന്​ ആക്ഷേപമുണ്ട്​.

കെട്ടിടത്തിന്‍റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ്​ കിടക്കുകയാണ്. പലയിടത്തായി സ്ഥാപിച്ച സ്റ്റെയര്‍ കേസിലെ കമ്പികള്‍ പോലും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. കെട്ടിടത്തിലെ വിള്ളല്‍ ദിവസം കഴിയുന്തോറും കൂടുതല്‍ പൊട്ടിമാറുന്നതായി യാത്രക്കാരും വ്യാപാരികളും പറയുന്നു.

2009 ഒക്ടോബറില്‍ നിർമാണം ആരംഭിച്ച് 2011 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനാണീ ഗതികേട്. ചുമരുകള്‍ പൊട്ടിമാറിയതിന്​ പുറമെ മേൽക്കൂരയായി നിർമിച്ച ഷീറ്റുകളും നിലത്ത് പാകിയ ടൈലുകളും വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.