Wed. Jan 22nd, 2025
മലപ്പുറം:

കാടാമ്പുഴ കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

2017 ലാണ് സംഭവം. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു.

ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതി ഇവരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അമ്മയേയും മകനേയും കൊലപ്പെടുത്തിയത്.വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫാണ് കേസിലെ പ്രതി.