23 C
Kochi
Tuesday, September 28, 2021
Home Tags Ban

Tag: Ban

പ്രതിഷേധം ഫലം കണ്ടു; കാരവാന്‍ ഉള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി:പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

സൗദി:സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു വർഷത്തേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുക. എന്നാൽ സ്വന്തം സ്പോൺസർക്ക് കീഴിൽ മറ്റൊരു വിസയിൽ വരാനായാൽ വിലക്ക് ബാധകമാകില്ല.സൗദിയിൽ നിന്നും വെക്കേഷന്...
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്.  ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിയാണിത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് ഉപയോക്താക്കൾക്കുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ ശുപാർശകൾ താൽക്കാലികമായി...
Delhi under smoky mist

വായുമലിനീകരണം: ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു

ഡല്‍ഹി: ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ആദര്‍ശ്‌ കുമാര്‍ ഗോയല്‍ അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു.  ഈ മാസം 30 വരെയാണ്‌ നിരോധനം.ഡല്‍ഹിയില്‍ പുകയും പുകമഞ്ഞും...

മുന്‍ ലിവര്‍പൂള്‍ താരം ഡാനിയേല്‍  സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍ നിന്നും വിലക്ക്

ഇംഗ്ലണ്ട് :ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരവും മുന്‍ ലിവര്‍പൂള്‍ സ്ട്രെെക്കറുമായ ഡാനിയേല്‍ സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍നിന്നും വിലക്ക്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിന് നാലുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ 2020 ജൂണ്‍ വരെ സ്റ്ററിഡ്ജിന് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. താരത്തിന് ഒരു കോടി 21 ലക്ഷം രൂപ പിഴയും...

ഐച്ഛിക വിഷയമായ ദളിത് പേപ്പർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേർസ് അസോസിയേഷൻ രംഗത്ത്  

കൊച്ചി: സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇംഗ്ലീഷ് വിഭാഗത്തിൽ ദളിത് പേപ്പർ ഒഴിവാക്കിയായതിനെതിരെ  അധ്യാപക സംഘടനയായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ശക്തമായ അപലപിച്ചു. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ദളിത് പേപ്പർ ഒഴിവാക്കാനുള്ള ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ നടപടി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.എന്നാൽ മൂന്നു വർഷമായി 13 ലധികം കുട്ടികൾ ...

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്:ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു.യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ ഡബ്ല്യുടിഒ തീരുമാനിച്ചതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. യുഎഇ ഉൽ‌പ്പന്നങ്ങൾ‌ക്കെതിരായ ഖത്തറിന്റെ നിരോധനം “ഡബ്ല്യുടിഒ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ആഗോള...

ടോക്യോ ഒളിമ്പിക്സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങൽ

അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നടപടി. റഷ്യയെ ലോക കായികവേദിയിൽനിന്ന്‌ നാല്‌ വർഷത്തേക്ക്‌ വിലക്കണമെന്ന് വാഡയുടെ സ്വതന്ത്ര അന്വേഷണ സമിതി ശുപാർശ ചെയ്‌തിരിക്കുകയാണ്.ഉത്തേജക വിരുദ്ധ പരിശോധനയിലെ സാമ്പിളിൽ കൃത്രിമം കാട്ടുകയും, അന്വേഷണ സമിതിക്ക്‌...

ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കാൻ വിദേശികൾക്കു നിയന്ത്രണം ഏർപ്പെടുത്തി

മക്ക:  ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍, വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ വിലക്ക് ഏർപ്പെടുത്താറുണ്ട്. ജൂൺ 28 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25...

ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി ‘ റീസണ്‍’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്

തിരുവനന്തപുരം: ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി സിനിമ 'റീസണ്‍ വിവേക്‌' കേരളത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് IDSFFKയിൽ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. ഇതിനെതിരെ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.കേരള ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇന്‍ര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രദര്‍ശനത്തിനുളള അനുമതിയാണ് തടഞ്ഞത്. സിനിമയുടെ...