29 C
Kochi
Sunday, December 8, 2019
Home Tags കൊച്ചി

Tag: കൊച്ചി

കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ചു

കൊച്ചി ബ്യൂറോ:കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ചു. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ (CIAL) അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ ജോലികള്‍ നടക്കുക.റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5...

കൊച്ചിയില്‍ ഒറ്റദിവസം എസി റൂമില്‍ താമസിക്കാന്‍ ഇനി വാടക വെറും 395 രൂപ!

കൊച്ചി:മെട്രോ നഗരമായ കൊച്ചിയില്‍ ഒരു ദിവസത്തെ എസി റൂം വാടക വെറും 395 രൂപയാണെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ആദ്യം ഒന്നമ്പരക്കും. കാരണം പെട്ടന്ന് കേട്ടാല്‍ ആര്‍ക്കും ഇത് വിശ്വസിക്കാനാകില്ല. എന്നാല്‍ പറഞ്ഞ് വരുന്നത് കൊച്ചി മെട്രോ തുച്ഛമായ വിലയ്ക്ക് നല്‍കുന്ന ഹൈടെക് താമസ സൗകര്യത്തെ കുറിച്ചാണ്. കൊച്ചി...

AS4 വിദ്യാർത്ഥി- ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ നടന്നു

കൊച്ചി: AS4 ന്റെ (എയിഡഡ് സെക്ടർ സംവരണ സമിതിയുടെ) വിദ്യാർത്ഥി - ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം ചെയ്തു.ഇതേ വേദിയിൽ വെച്ച് 'എയ്ഡഡ് മേഖലയിലെ സ്വകാര്യ കോളനികൾ' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം ജസ്റ്റിസ് കമാൽ പാഷ നിർവ്വഹിച്ചു. മുൻ എംഎൽഎ ദിനകരൻ...

മഴക്കെടുതി: കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.അതിരൂക്ഷമായ വെള്ളക്കെട്ടാണ് ചെറിയ മഴയ്ക്ക് പോലും കൊച്ചിയിൽ ഉടനീളം കാണപ്പെടുന്നത്. ഇതുമൂലം യാത്രക്കാരും, സ്കൂൾ കുട്ടികളും, പ്രായമായവരുമാണ് ദുരിതം അനുഭവിക്കുന്നത്.ജനങ്ങൾക്ക് സ്വസ്ഥമായി...

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:  ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന ദിവസം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മഞ്ഞയിൽ മുങ്ങുമെന്നുറപ്പാണ്. ഹോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ്, നടി ദിഷ പട്ടാണി...

കുടുംബശ്രീ കിച്ചണിൽ നിന്നും വിഭവങ്ങൾ ഇനി നിങ്ങളുടെ വാതിൽക്കൽ; ആപ്പ് ഉടൻ തയ്യാറാകും

കൊച്ചി:  കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്."2018 ലെ പ്രളയത്തിൽ കുടുംബശ്രീയുടെ...

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കിയേക്കാമെന്ന ഭയമാണ് മത്സ്യകൃഷി കർഷകർ പങ്കുവയ്ക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് അരികിലൂടെ ഒഴുകുന്ന കായലിൽ മത്സ്യ കൃഷി നടത്തി നിരവധി...

പള്ളുരുത്തി അഗതി മന്ദിരം കേസ്; മർദ്ദിക്കപ്പെട്ട അമ്മയെ വനിതാ കമ്മിഷൻ സന്ദർശിച്ചു

കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ ഹാജരാവാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ, നേരെത്തെ തന്നെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. വയോധികയെ മർദിച്ചെന്ന കുറ്റത്തിന്...

ആലുവ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കൊച്ചി :എറണാകുളം ജില്ലയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. ആലുവ സർക്കാർ ആശുപത്രിയിൽ വച്ച് ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ചിപ്പി എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.സംഘർഷത്തെ തുടർന്ന്, ഒരാൾ മരണമടയുകയും മറ്റൊരാൾ ഗുരുതതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്നും...

ഓണസദ്യ മതിയായില്ല; മഹാരാജാസ് കോളേജ് വിദ്യാർഥികൾ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ് എന്ന വനിതാഹോട്ടലാണ് നാല്പതോളം വിദ്യാര്‍ത്ഥികള്‍ ചേർന്ന് തകര്‍ത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ അക്രമികൾ എടുത്തുകൊണ്ട് പോയതായും...