Sun. Nov 17th, 2024

പുതുച്ചേരിയിൽ കോൺഗ്രസ് മുന്നിൽ

പുതുച്ചേരി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.വൈത്തിലിംഗം 70000 വോട്ടിനു മുന്നിൽ നിൽക്കുന്നു.

തൃശ്ശൂരിലും യു.ഡി.എഫ്. പ്രതാപം

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.എന്‍. പ്രതാപന്‍ 26230 വോട്ടുകള്‍ക്ക് മുന്നിൽ നിൽക്കുന്നു. സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. രാജാജി മാത്യു തോമസ് ആണ് ഇടതുപക്ഷ സ്ഥാനാർത്ഥി.

ബീഹാറിൽ എൻ.ഡി.എ. മുന്നോട്ട്

പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ ആകെയുള്ള 40 ലോക്സഭ സീറ്റിൽ, 35 എണ്ണത്തിലും എൻ.ഡി.എ. മുന്നിൽ നിൽക്കുന്നു. ബേഗുസരായ് ൽ കനയ്യ കുമാർ 50000 വോട്ടുകൾക്കു പിറകിലാണ്. ബി.ജെ.പിയുടെ ഗിരിരാജ് സിങ് ആണ്…

രാഹുൽ വയനാട്ടിൽ മുന്നിൽ, അമേഠിയിൽ പിറകിൽ

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചനകൾ അനുസരിച്ച് വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 1 ലക്ഷം വോട്ടിനു മുന്നിലാണ്. അതേസമയം തന്നെ അമേഠിയിൽ 2000 വോട്ടിനു പിന്നിലാണ് അദ്ദേഹം.

ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസ് മുന്നിൽ

അമരാവതി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് ആന്ധ്രാപ്രദേശിലെ 25 ലോക്സഭ സീറ്റിലെ 24 എണ്ണത്തിലും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി മുന്നിൽ നിൽക്കുന്നു. തെലുഗുദേശം പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്.

യു.ഡി.എഫ്. മുന്നോട്ടു തന്നെ

വടകര: വടകരയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി മുരളീധരൻ മുന്നിൽ. 7400 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ് ശ്രീ. മുരളീധരൻ. വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 50000 വോട്ടുകൾക്കു മുന്നിൽ. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ 20000 ൽ അധികം വോട്ടിനു മുന്നിലാണ്. എറണാകുളത്ത് യു.ഡി.എഫ്.…

തമിഴ്‌നാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ. മുന്നിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ 5 സീറ്റിൽ എ.ഐ.എ.ഡി.എം.കെയും, 4 സീറ്റിൽ ഡി.എം.കെയും മുന്നിൽ നിൽക്കുന്നു. ഹോസൂർ, മാനാമധുരൈ, സത്തൂർ, ഷോലിംഗൂർ, വിലാത്തുകുളം എന്നിവിടങ്ങളിൽ എ.ഐ.എ.ഡി.എം.കെ. മുന്നിൽ നിൽക്കുന്നു. അമ്പൂർ, ഗുഡിയാത്തം, തിരുപ്പോരൂർ, തിരുവാരൂർ എന്നിവിടങ്ങളിൽ ഡി.എം.കെയും മുന്നിൽ നിൽക്കുന്നു.

ഹിമാചൽ‌പ്രദേശിൽ 4 സീറ്റിലും ബി.ജെ.പി. മുന്നിൽ

ഷിം‌ല: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഹിമാചൽ‌പ്രദേശിലെ 4 ലോക്സഭ സീറ്റിലും ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. മാണ്ഡിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ രാം സ്വരൂപ് 46000 വോട്ടുകൾക്കു മുന്നിലാണ്. കോൺഗ്രസ്സിന്റെ ആശ്രയ് ശർമ്മയാണ് മുഖ്യ…

തെലങ്കാനയിൽ ടി.ആർ.എസ്. മുന്നിൽ

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് തെലങ്കാനയിലെ 17 ലോക്സഭമണ്ഡലങ്ങളിൽ 11 ലും ടി.ആർ.എസ്. മുന്നിട്ടു നിൽക്കുന്നു. എ.ഐ.എം.ഐ.എം നേതാവ് അസസുദ്ദീൻ ഒവൈസി ഹൈദരാബാദിൽ മുന്നിട്ടു നിൽക്കുന്നു.