Fri. Apr 19th, 2024
എറണാകുളം:

 

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഫലം നെഗറ്റീവാണ്. നിലവില്‍ നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്സുമാര്‍, ഒരു നഴ്സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കള്‍, ബന്ധു എന്നിവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

ഒരാളുടെ കൂടെ ഫലം ലഭിക്കാനുണ്ട്. രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്ന് കരുതുന്നു. നിപ ഇനി വരില്ലെന്ന് പറയാന്‍ കഴിയില്ലെങ്കിലും നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് ആശ്വാസകരമായ അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *