Fri. Apr 19th, 2024
ഇസ്ലാമാബാദ്:

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാൻ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു. ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്താന്‍ സൈന്യം സമ്മതിച്ചതായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വെളിപ്പെടുത്തിയത്. ഐ.എം.എഫില്‍ നിന്ന് 600 കോടി വായ്പ എടുക്കുന്ന പാക്കിസ്ഥാനോട് ബജറ്റ് കമ്മിയടക്കം കുറച്ചുകൊണ്ടുവരണമെന്ന് ഐ.എം.എഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈന്യവുമായി ഭിന്നതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.

പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാന്‍ പാക്കിസ്ഥാനിലെ മുന്‍ ഭരണാധികാരികളൊന്നും തയ്യാറായിട്ടില്ല. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ച സൈന്യത്തെ അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍ തന്നെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത്തവണ വിഹിതം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *