28 C
Kochi
Friday, October 22, 2021
Home Authors Posts by webdesk16

webdesk16

100 POSTS 0 COMMENTS

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം; ഒ രാജഗോപാല്‍ വോട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി കെ മുരളീധരന്‍

കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുള്ളതു കൊണ്ടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു.പ്രമേയത്തെ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല.  മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാല്‍ ഇരുന്നതെന്നും മുരളീധരൻ പറഞ്ഞു. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍...

പൗരത്വ നിയമത്തില്‍ ഓണ്‍ലൈന്‍ പോള്‍: ഫലം കേന്ദ്ര സർക്കാരിനെതിരായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത്  ഇഷ ഫൗണ്ടേഷൻ   

ന്യൂഡൽഹി:  പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സർവ്വേ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടനായ ഇഷ ഫൗണ്ടേഷന്‍."പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്നു കരുതുന്നുണ്ടോ" എന്ന ചോദ്യമാണ് പോള്‍ നടത്താനായി ട്വിറ്ററിൽ ഇഷ പങ്കുവച്ചത്. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നല്‍കിയിരുന്നു.ഡിസംബര്‍ 17-നു തുടങ്ങി...

മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി

മുംബൈ:   ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ മുംബൈ പ്രത്യേക കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കി.സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ ധനപരമായ വെട്ടിപ്പു തടയല്‍ നിയമപ്രകാരമാണ് മുംബൈ കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപ്പീല്‍...

പൊള്ളുന്ന പാചകം; പാചക വാതകത്തിന് അഞ്ച് മാസത്തിനിടെ 139 രൂപയുടെ വർദ്ധനവ് 

ന്യൂഡല്‍ഹി:സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വർദ്ധിക്കുന്നത്. ഡല്‍ഹിയിൽ 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695-ല്‍ നിന്ന് 714 രൂപയാണ് ആയിരിക്കുന്നത്. സെപ്റ്റംബര്‍ മുതലുള്ള അഞ്ചു മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ...

പൊതുമുതൽ നാശനഷ്ടം: ആൾദൈവത്തിന്റെ അനുയായികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ഹരിയാന സർക്കാർ

ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ പൊതുമുതല്‍ നശിപ്പിച്ചെന്നു ആരോപിച്ചു യുപി സർക്കാർ പ്രതിഷേധക്കാര്‍ക്കെതിരെ നടപടികൾ തുടങ്ങി. എന്നാല്‍ 2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപങ്ങളിൽ 118 കോടി നശിപ്പിക്കപ്പെട്ടതിനെ കുറിച്ചു മിണ്ടുന്നില്ല. ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടും ഹരിയാനയിലെ...

പ്രകൃതി വിഭവങ്ങൾ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കാൻ സർക്കാരിന് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി:  ഗ്രാമീണ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ സൈനി വില്ലേജിലെ കുളം നൊയ്ഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റിന് വിട്ടു നല്‍കുന്നതിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ജിതേന്ദ്ര സിംഗ് നല്‍കിയ ഹർജിലാണ് കോടതിയുടെ ഉത്തരവ്.ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമത്തിലുള്ളവർക്കാണ്. രാജ്യത്ത് ജലക്ഷാമം...

നവമാധ്യമങ്ങൾ കൈകോർത്തു; ഡൽഹിയിൽ പുതുവർഷത്തിൽ അണിചേർന്നത് ആയിരങ്ങൾ

ന്യൂഡൽഹി:പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാൽ സജീവമാണ് തലസ്ഥാനം. പാട്ടും,മുദ്ര്യവാക്യങ്ങളുമായി ആയിരക്കനണക്കിനാളുകളാണ് പ്രതിഷേധവുമായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ചിൽ ഒത്തുകൂടിയത്.നവമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടു ഒത്തുകൂടിയ സമരക്കാർ വെത്യസ്ത കലാപരിപാടികൾ സംഘടിപ്പിച്ചു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി ‘ദ...

കാശ്മീരിൽ നാലു മാസങ്ങൾക്ക് ശേഷം എസ്എംഎസ് സേവനം പുനരാരംഭിച്ചു

ശ്രീനഗര്‍:പുതു വര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുന്നതോടൊപ്പം കശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലു മാസങ്ങൾക്കു ശേഷമാണ് കാശ്മീരിൽ എസ്എംഎസ് സേവനം പുനരാരംഭിച്ചത്.ജമ്മു കശ്മീരിലുടനീളം ഓഗസ്റ്റ് നാലിനാണ് മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ജമ്മുകശ്മീരിന്റെ പ്രത്യക പദവി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ശേഷമാണ് ഇത്തരമൊരു നടപടി.മൊബൈല്‍ ഫോണുകളിലെ എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം സര്‍ക്കാര്‍...

പീഡിപ്പിക്കപ്പെട്ടവരായാലും ഇന്ത്യയിലേക്ക് അനധികൃതമായി വരുന്ന മുസ്‌ലീങ്ങളോടു മനുഷ്യത്വം കാണിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡൽഹി:   മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു പരിഗണിക്കുകയെന്നും ദേവ്ധര്‍ വ്യക്തമാക്കി.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വരുന്ന മുസ്ലീങ്ങൾക്ക്  പൗരത്വം വാഗ്ദാനം ചെയ്തിട്ടില്ല. ഭൂരിപക്ഷ ജനസംഖ്യയെ മുസ്ലീങ്ങളെ നോക്കേണ്ടത് ആ മൂന്നു...

ചെല്ലാനത്തെ കണ്ണുനീർ ഒഴിയുന്നില്ല; കടൽ ഭിത്തി നിർമ്മാണം പാതിവഴിയിൽ; ജനങ്ങളുടെ സമരം രണ്ടു മാസം പിന്നിടുന്നു

കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ ചെല്ലാനത്തുകാർക്കുള്ളത്. എല്ലാ വർഷവും ഉണ്ടാകുന്ന കടൽ ക്ഷോഭം തടയാനുള്ള സ്ഥിരം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ജനകീയ വേദിക്കു കീഴിൽ കമ്പനിപ്പടിയില്‍ സമരം ആരംഭിച്ചിട്ട്...