25 C
Kochi
Wednesday, December 1, 2021
Home Authors Posts by webdesk16

webdesk16

100 POSTS 0 COMMENTS

ഒറ്റക്കെട്ടായി കേരളം; രാജ്യത്തു പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയമസഭ

തി​രു​വ​ന​ന്ത​പു​രം:   പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ ബിജെപിയിലെ ഒ​രം​ഗ​ത്തി​ന്റെ എ​തി​ര്‍​പ്പോ​ടെ കേരള നിയമസഭയിൽ  പ്ര​മേ​യം പാ​സാ​ക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ളെ​ല്ലാം അ​നു​കൂ​ലി​ച്ചു.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​സ്വഭാ​വ​ത്തി​നും പൗ​ര​ന്‍​മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​യ​തി​നാ​ല്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ​ഭ ഒ​ന്നൊ​ഴി​കെ...

കാശ്മീരിൽ തടവിൽ കഴിയുന്ന നിരപരാധിയായ നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് പി ചിദംബരം

ന്യൂഡൽഹി:  ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. "നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും ചുമത്തപ്പെടാതെ ജമ്മു കാശ്മീരില്‍ തടവില്‍ കഴിയുന്ന ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കള്‍ക്കാണു നല്‍കേണ്ടത്. ഈ പുതുവത്സരം...

പൗരത്വ പ്രക്ഷോഭം: നൂറോളം സംഘടനകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു

ന്യൂഡൽഹി:   ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തു അണിനിരക്കുന്നത്. "വീ ദ പീപ്പിള്‍" എന്ന മുദ്രാവാക്യമുയർത്തിയാണ് സമരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമരസമിതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർ റെയിൽവേക്ക്  80 കോടി നൽകണം; ബോർഡ് ചെയർമാൻ

കൊല്‍ക്കത്ത:ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.ഇതില്‍  ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും,  നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് ബോർഡ് ചെയർമാൻ വിനോദ് കുമാര്‍ യാദവ്...

ആരിഫ് ഖാൻ ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവാകുന്നതാണ് നല്ലത്; ജിഗ്നേഷ് മേവാനി 

കോഴിക്കോട്:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു ദളിത് നേതാവും, അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്ന് മേവാനി പറഞ്ഞു.ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവിന്റെ പണി എടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് പ്രസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.ഗവര്‍ണര്‍ പദവിക്ക്...

പൗരത്വ നിയമം; മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്; വിമർശനവുമായി മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

കൊച്ചി: പൗരത്വ ഭേദഗതി നിയമവും ,എന്‍ആര്‍സിയും രാജ്യത്തു നടപ്പിലാക്കുന്നതിനെതിരെ   മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു രംഗത്തെത്തി. എന്‍ആര്‍സിയും സിഎഎയും രാജ്യത്ത് നടപ്പാക്കാതിരിക്കാനുള്ള ജനാധിപത്യമായ കാരണങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നു അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിഭാഷക യൂണിയന്റെ പതിമൂന്നാമത് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ ചന്ദ്രു.മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ്...

മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ല; കർണാടക-മഹാരാഷ്ട്ര ഭൂമി തർക്ക വിഷയത്തിൽ യെദിയൂരപ്പ

ബംഗളൂരു:   ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി തർക്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കി യെദിയൂരപ്പ രംഗത്തു വന്നു.ഏതെല്ലാം സ്ഥലങ്ങൾ കർണാടകയ്ക്കും, ഏതൊക്കെ സ്ഥലങ്ങള്‍ മഹാരാഷ്ട്രയ്ക്കും എന്ന തർക്കം പരിഹരിക്കാൻ 1966 ല്‍ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ്...

ആദിത്യ നാഥിനു സമരക്കാരോടുള്ള പ്രതികാരമാണ് യു പി പോലീസ് നടപ്പിലാക്കുന്നത്; വിമർശനവുമായി പ്രിയങ്ക ഗാന്ധി 

ന്യൂ ഡല്‍ഹി:ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവരോടുള്ള  ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.എനിക്ക് സുരക്ഷയുടെ ആവശ്യമില്ല. അതിൽ കാര്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. ഇതിനോടകം ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍...

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ്...

ഐച്ഛിക വിഷയമായ ദളിത് പേപ്പർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേർസ് അസോസിയേഷൻ രംഗത്ത്  

കൊച്ചി: സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇംഗ്ലീഷ് വിഭാഗത്തിൽ ദളിത് പേപ്പർ ഒഴിവാക്കിയായതിനെതിരെ  അധ്യാപക സംഘടനയായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ശക്തമായ അപലപിച്ചു. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ദളിത് പേപ്പർ ഒഴിവാക്കാനുള്ള ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ നടപടി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.എന്നാൽ മൂന്നു വർഷമായി 13 ലധികം കുട്ടികൾ ...