ലണ്ടൻ:
ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുതരണമെന്ന ആവശ്യവുമായി യു എസ് യു കെ ഹൈകോടതിയിൽ. ജനുവരിയിൽ അസാൻജിനെ വിട്ടുതരാൻ കഴിയില്ലെന്ന കീഴ്കോടതി ജഡ്ജിയുടെ തീരുമാനം മറികടന്നാണ് യു എസിൻ്റെ നീക്കം. അസാൻജിന് സ്വദേശമായ ആസ്ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂർത്തിയാക്കാമെന്ന വാഗ്ദാനവും യു എസ് മുന്നോട്ടുവെച്ചു.
അസാൻജിൻ്റെ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഡിസ്ട്രിക്ട് ജഡ്ജി വനേസ ബാരിസ്റ്റർ ആയിരുന്നു യു എസിൻ്റെ ആവശ്യം തള്ളിയത്. യു എസ് ജയിലിൽ കടുത്ത ശിക്ഷ അനുഭവിക്കവെ, അസാൻജ് ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചിരുന്നു.
യു എസ് നീതിന്യായ വ്യവസ്ഥ അസാൻജിന് കുറ്റമറ്റ വിചാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യു എസ് അറ്റോണി ജെയിംസ് ലെവിസ് ആണ് ഹരജിയുമായി യു കെ ഹൈകോടതിയിലെത്തിയത്