Sun. Feb 23rd, 2025
വത്തിക്കാൻ സിറ്റി:

കാനഡയിൽ തദ്ദേശീയ വിഭാഗങ്ങളും സഭയും തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ നേരിട്ടെത്തുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരകളായ തദ്ദേശീയവിഭാഗക്കാരായ 1200ൽ അധികം കുട്ടികളുടെ കൂട്ടക്കുഴിമാടം അടുത്തിടെ കണ്ടെത്തിയിരുന്നു.

തദ്ദേശീയവിഭാഗങ്ങളിലുണ്ടായ അസംതൃപ്തി പരിഹരിക്കുകയാണ്‌ മാര്‍പാപ്പയുടെ സന്ദര്‍ശന ലക്ഷ്യം. കാനഡയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ്‌ സന്ദർശനമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു.