Fri. Mar 29th, 2024
ഡൽഹി:

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു എച്ച് ഒ യുടെ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കൊവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കിയത്.

വാക്സിന് എത്രത്തോളം പ്രതിരോധശേഷിയുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.

“സാങ്കേതിക ഉപദേശക സംഘം 26 ഒക്ടോബർ 2021ന് യോഗം ചേർന്നു, വാക്സിൻ ആഗോള ഉപയോഗത്തിനായി അന്തിമ EUL റിസ്ക്-ബെനിഫിറ്റ് വിലയിരുത്തൽ നടത്താൻ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തീരുമാനിച്ചു,” കൊവാക്സിന്‍റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെക്കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച്‌ വാർത്താ ഏജൻസി പി ടി ഐയുടെ ചോദ്യത്തിന് ഒരു ഇമെയിൽ മറുപടിയിൽ ലോകാരോഗ്യ സംഘടന പറഞ്ഞു.