Wed. Dec 18th, 2024
കോഴിക്കോട്:

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബസുകൾ ഫിറ്റ്നസ് പരിശോധനക്ക് എത്താത്തതാണ് കാരണം.സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിശോധന വലിയ സാമ്പത്തിക ബാധ്യതയാണ് സ്കൂളുകൾക്ക്.

ഒന്നര വ‍ര്‍ഷമായി നിര്‍ത്തിയിട്ടതിനാല്‍ അറ്റകുറ്റ പണികള്‍ക്കായി വലിയ തുക ചെലവഴിക്കണം. അതിനൊപ്പം നികുതിയും ഇന്‍ഷുറന്‍സുമടയ്ക്കണം. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള സ്കൂള്‍ ബസുകളുടെ നികുതി ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയിട്ടില്ല.

വരുമാനമില്ലാത്തതിനാല്‍ ഈ ചെലവ് താങ്ങാന്‍ സാധിക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ ധന സഹായം നല്‍കണമെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.കോഴിക്കോട് സ്കൂള്‍ ബസുകളുടെ പരിശോധനക്ക് വേണ്ടി മാത്രം ഒരു ദിവസം മാറ്റിവെച്ചെങ്കിലും ബസുകളൊന്നും തന്നെയെത്തിയില്ല. ഫിറ്റ്നസ് പരിശോധന നടത്തി ട്രയല്‍ റണ്ണിന് ശേഷം മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.