Fri. Apr 26th, 2024
ബെയ്​ജിങ്​:

കൊവിഡ്​ 19 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചു.

ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ ഏർപ്പെട​ുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ്​ ഇവിടത്തെ ജനസംഖ്യ.
എജിൻ ബാനറിലെ 35,700 ഓളം പേരാണ്​ നിലവിൽ വീടുകളിൽ കഴിയുന്നത്​.

എറൻ​ഹോട്ട്​ നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ്​ ലംഘിക്കുന്നവർക്കെതിരെ സിവിൽ-ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ്​ നിർദേശം.
അതേസമയം നിലവിലെ കൊവിഡ്​ വ്യാപനത്തിൽ നിരുത്തരവാദത്തിനും കൊവിഡ്​ മാനേജ്​മെന്‍റ്​ അനാസ്​ഥക്കും ആരോഗ്യവകുപ്പിലെ ആറോളം ഉദ്യോഗസ്​ഥർക്കെതിരെ നടപടി സ്വീകരിച്ചതായി ഗ്ലോബൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

നിലവിലെ കൊറോണ വൈറസ്​ ബാധ ഏഴുദിവസത്തിനുള്ളിൽ 11ഓളം പ്രവിശ്യകളിലേക്ക്​ പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത്​ കമീഷൻ പറയുന്നു. ഇന്നർ മം ഗോളിയ പ്രവിശ്യയിൽ തിങ്കളാഴ്ച 38 കേസുകൾ റിപ്പോർട്ട്​ ചെയ്​തു.