Sun. Jan 5th, 2025
ന്യൂഡൽഹി:

വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്​ബുക്ക്​ വിവേചനം കാണിച്ചുവെന്ന്​ മുൻ ഡേറ്റ സയൻറിസ്റ്റിന്‍റെ വെളിപ്പെടുത്തൽ. ഡൽഹി തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ വിവിധ രാഷ്​ട്രീയ നേതാക്കളുടെ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വ്യത്യസ്​തമായ നിലപാടുകളാണ്​ ഓരോ രാഷ്​ട്രീയ പാർട്ടികളുടെയും വ്യാജ അക്കൗണ്ടുകളോട്​ സ്വീകരിച്ചതെന്നാണ്​ വിസിൽ ​ബ്ലോവറായ സോഫി ഷാങ്ങിന്‍റെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ബി ജെ പിയും കോൺഗ്രസും ആം ആദ്​മി പാർട്ടിയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരു ബി ജെ പി നിയമനിർമാതാവുമായി നേരിട്ട്​ ബന്ധമുള്ള വ്യാജ അക്കൗണ്ടുകൾ മാത്രം ഫേസ്​ബുക്ക്​ മരവിപ്പിച്ചില്ലെന്ന്​ അവർ പറഞ്ഞു.

‘അഞ്ച്​ ​നെറ്റ്​വർക്കുകളിൽ നാലെണ്ണത്തിനെതിരെ ഞങ്ങ​ൾ നടപടിയെടുത്തു. എന്നാൽ അഞ്ചാമത്തേത്​ അവസാന നിമിഷം ഒരു ലോക്​സഭ എം പി കൂടിയായ ബി ജെ പി നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്​ മനസിലാക്കി. പിന്നീട്​ എനിക്ക്​ മനസിലായി, ഈ വ്യാജ അക്കൗണ്ടുകളുടെ നെറ്റ്​വർക്ക്​ സംബന്ധിച്ച യാതൊരു വിവരം തനിക്ക്​ ലഭിക്കില്ലെന്ന്​’ -ഷാങ്​ പറഞ്ഞു.