Wed. Jan 22nd, 2025
ബീജിങ്:

തയ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ അം​ഗീകരിക്കാനാകില്ലെന്ന് ചൈന. തയ്‌വാന്റെ പ്രതിരോധത്തിന് പിന്തുണയുമായി അമേരിക്ക നേരിട്ട് രം​ഗത്തിറങ്ങുമെന്ന ബൈഡന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. മൂന്നു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് അമേരിക്ക വിഷയത്തില്‍ ഇടപെടുമെന്ന് അറിയിക്കുന്നത്.

വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവന നടത്തണമെന്ന് ചൈനീസ് വിദേശ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.