കോഴിക്കോട്:
ദിവസവും പതിനായിരത്തിലെറെ പേരെത്തുന്ന മിഠായിത്തെരുവ് മേഖലയിലെ അനധികൃത നിർമാണങ്ങളും മറ്റു നിയമലംഘനങ്ങളും തടഞ്ഞ് സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തങ്ങളുണ്ടാകുമെന്ന് പൊലീസിെൻറ അന്വേഷണ റിപ്പോർട്ട്. തുടർ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുകൾ.കെട്ടിടങ്ങളിലേക്കുള്ള വഴികൾ പോലും കൊട്ടിയടച്ചാണ് പലരും കച്ചവടം നടത്തുന്നത്.
ഒഴിഞ്ഞ ഭാഗങ്ങളിലാകെ വലിയ തോതിൽ മാലിന്യം കുന്നുകൂട്ടിയിട്ടതും ഭീഷണിയാണ്. ചെറിയ കടകളിലടക്കം ഉൾക്കൊള്ളാനാവുന്നതിൻറെ നാലും അഞ്ചും ഇരട്ടി സാധനങ്ങളാണുള്ളത്. വൈദ്യുതി മീറ്റർ ബോർഡ്, സ്വിച്ചുകൾ എന്നിവക്കുമുകളിൽ പോലും തട്ടുകളടിച്ച് സാധനങ്ങൾ സംഭരിച്ചിരിക്കയാണ്.
പഴയ കെട്ടിടങ്ങളിലെ വയറിങ്ങുകൾ സുരക്ഷിതമല്ലെന്നു മാത്രമല്ല പലതും സ്പാർക്കുകൾ ഉണ്ടാകുന്ന നിലയിലുമാണ്. കെട്ടിടങ്ങളുടെ കോണിപ്പടികൾ പോലും സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായിട്ടുണ്ട്.